ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന ഇഫ്താർ വിരുന്നിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ,
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ , ജില്ലാപഞ്ചായത്ത് അംഗങ്ങളായ എം.പി. ശിവാനന്ദൻ , സിന്ധു സുരേഷ്, പഞ്ചായത്ത് മെമ്പർമാരായ വി. അബ്ദുള്ളക്കോയ , വി. ഷെരീഫ് , റസീന ഷാഫി , എം.പി. മമ്മത് കോയ , സുധ, അതുല്യബൈജു , എഴുത്തുകാരൻ അബൂബക്കർ കാപ്പാട് , നാസർ കാപ്പാട്, എം നൗഫൽ , റഷീദ് വെങ്ങളം, കപ്പക്കടവ് , മുനമ്പത്ത് , വലിയാണ്ടി മഹല്ല് കമ്മിറ്റിയംഗങ്ങൾ തുടങ്ങി രാഷ്ട്രീയ മത പൊതു രംഗത്തു നിന്നും നൂറുകണക്കിന് പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.