അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. ഷീബ രാമചന്ദ്രൻ, എ.എം.സരിത, സുനീഷ് നടുവിലയിൽ, സന്ദീപ് കുമാർ, എ.എം. വേലായുധൻ, ഒ.ആതിര, പി.പി ചന്ദ്രൻ, പ്രമോട്ടർ സോഫിയ എന്നിവർ പ്രസംഗിച്ചു.
