ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം കൊയിലാണ്ടി അസോസിയേഷൻ ഓഫീസിൽ വച്ച് നടന്നു. 4000 റേഷൻ കടകൾ ഒഴിവാക്കാനുള്ള നീക്കം അവസാനിപ്പിക്കുക, താലൂക്ക് സപ്ലൈ ഓഫീസർ സിവിൽ സപ്ലൈസ് എ എം കരാറുകാരനും റേഷൻ വ്യാപാരിയിൽ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയുടെ ഭാഗമായി തൂക്കത്തിലുള്ള വ്യത്യാസം അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കെ ശിവ ശങ്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി പവിത്രൻ, വി കെ മുകുന്ദൻ, കെ കെ പരീത് മൊയ്തു മാലേരി, ശശി മങ്ങര ടി, സുഗതൻ യു, ഷിബു വി പി നാരായണൻ വി എം ബഷിർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.