വടകര സൗഹൃദ കൂട്ടായ്മ ലോക കുരുവി ദിനാചരണം നടത്തി

വടകര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക കുരുവി ദിനാചരണത്തിൽ ‘പക്ഷികൾ നമ്മുടെ സുഹൃത്തുക്കൾ’ എന്ന വിഷയത്തിൽ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത് മുറിയമ്പത്ത് പ്രഭാഷണം നടത്തി. മനോഹരമായ കൂട് നിർമ്മിച്ച് പെൺപക്ഷിയെ കൂട് കാണാൻ ക്ഷണിക്കുന്ന ആൺ പക്ഷി. പെൺ പക്ഷിക്ക് കൂട് ഇഷ്ടപെട്ടാൽ അവർ ഒരുമിച്ച് താമസിക്കുന്നു. മുട്ടയിട്ടാൽ പെൺപക്ഷി അടയിരിക്കും; ആൺ പക്ഷി നെൽക്കതിരുകൾ കൊത്തിക്കൊണ്ടുവന്ന് ഭക്ഷണം നൽകും. മുട്ടവിരിഞ്ഞാൽ തന്ത പക്ഷി, തള്ള പക്ഷി, കുട്ടികൾ എല്ലാം ഓരോ വഴിക്ക് പറന്നു പോകും. ഇതാണ് ആറ്റക്കുരുവിയുടെ സവിശേഷത. ഫ്രിഗേറ്റ് എന്ന പക്ഷി പെസഫിക് സമുദ്രത്തിലാണ് വസിക്കുന്നത്, മുട്ടയിടാൻ മാത്രം കരയിലേക്ക് വരും. വെള്ള വയറൻ കടൽപ്പരുന്ത് കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ അതിർത്തിവിട്ട് പുറത്തു പോകാറില്ല. ഇങ്ങനെ എന്തെന്ത് സവിശേഷതകൾ നിറഞ്ഞതാണ് പക്ഷികളുടെ ലോകമെന്ന് ശ്രീജിത്ത് പറഞ്ഞു.

പക്ഷിക്ക് കുടിനീർ ഒരുക്കൽ, പക്ഷികളെ കുറിച്ചുള്ള ഗാനം, കവിത, കഥ എന്നിവ അവതരിപ്പിക്കൽ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. വടകര മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ മണലിൽ മോഹനൻ അധ്യക്ഷനായി. വടയക്കണ്ടി നാരായണൻ, ജി കെ പ്രശാന്ത്, സി.കെ രാജലക്ഷ്മി, എടയത്ത് ശ്രീധരൻ, പപ്പൻ നരിപ്പറ്റ, പ്രദീപ് ചോമ്പാല, വി.കെ അസീസ്, കെസി പവിത്രൻ, ഹരീന്ദ്രൻ കരിമ്പനപാലം തുടങ്ങിയവർ സംസാരിച്ചു. പ്രേംകുമാർ വടകര, അജന്യ സനൽ, കെ കെ ചന്ദ്രൻ, ആൻ്റണി കൊളവട്ടത്ത്, പ്രേമൻ കൈനാട്ടി എന്നിവർ പക്ഷികളെ കുറിച്ചുള്ള പാട്ടുകൾ, കവിത, കഥ എന്നിവ അവതരിപ്പിച്ചു. നേരത്തെ മുനിസിപ്പൽ പാർക്കിൽ ‘വടകര സൗഹൃദ കൂട്ടായ്മ’യുടെ ‘പക്ഷികൾക്ക് കുടിനീർ’ പദ്ധതി കവി ഇ വി വൽസൺ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യസ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Next Story

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലേക്ക് വീണ് കാറ് മുങ്ങി; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Latest from Local News

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.