യു രാജീവൻ മാസ്റ്റർ അനുസ്മരണം ശനിയാഴ്ച;  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ അനുസ്‌മരണ പരിപാടി മാർച്ച് 22ന് ശനിയാഴ്ച കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ അറിയിച്ചു. ഉച്ചക്ക് ശേഷം 3 മണിക്ക് ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാറിൻ്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published.