മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യൂണിയൻ

ഈ വരുന്ന മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യൂണിയൻ. എസ് ബി ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ നിര്‍ദേശിക്കുന്ന സമയത്ത് തന്നെ ബാങ്ക് അധികൃതരെത്തി പരീക്ഷാ നടത്തിപ്പുകാര്‍ക്ക് കൈമാറും. ഇതിനായി നിര്‍ദേശം നല്‍കിയതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) വ്യക്തമാക്കി.

അതേസമയം ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രവർത്തി ദിവസം അഞ്ച് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം നടത്തുന്നത്. ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത ചർച്ച ഫലം കാണാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ തീരുമാനം. കൂടാതെ ഇന്ന് ഒരു ചർച്ച കൂടി നടക്കാനുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടികൾക്ക് അടുക്കളപ്പാത്രങ്ങൾ വിതരണം ചെയ്തു

Next Story

കൈതപ്രത്ത് 49കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിന്‌ പിന്നിൽ വ്യക്തി വൈരാഗ്യം എന്ന് എഫ്‌ഐആര്‍

Latest from Main News

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ

വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍

കല്‍പ്പറ്റ:ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്‌ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12

ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

‘ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 09.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ. രാജൻകുമാർ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്