കൊയിലാണ്ടി: ദേശീയ പാത വികസനത്തിനായി കുന്നിടിച്ച കൊല്ലം കുന്ന്യോറ മലയില് ,മണ്ണിടിച്ചില് ഭീഷണി നേരിടുന്ന മുഴുവന് പേരുടെയും ഭൂമി നഷ്ട പരിഹാരം കൊടുത്ത് ഉടന് ഏറ്റെടുക്കണമെന്നാവശ്യം ശക്തമാകുന്നു.കുന്ന്യോറമലയിലെ 24 കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്നാണ് ആവശ്യം. കുന്ന്യോറമലയില് താമസിക്കുന്ന ഏറെ കുടുംബങ്ങളും വാടകയ്ക്ക് വീട് എടുത്ത് സ്വന്തം വീട്ടില് നിന്ന് മാറി താമസിക്കുകയാണ്. 24 കുടുംബങ്ങളാണ് കുന്ന്യോറമലയില് മണ്ണിടിച്ചില് ഭീഷണി നേരിടുന്നതെന്ന് നഗരസഭ കൗണ്സിലര് കെ.എം.സുമതി പറഞ്ഞു.
ബൈപ്പാസ് നിര്മ്മാണത്തിനായി നാല്പ്പതോളം മീറ്റര് വീതിയില് കുത്തനെയാണ് ഇവിടെ മണ്ണെടുത്ത് മാറ്റിയത്. ഇതാണ് മണ്ണിടിയാനും,ഇരുവശത്തെ വീട്ടുകാര്ക്ക് വിനയായതും. കുത്തനെ മണ്ണെടുക്കുന്നതിന് പകരം പടിപടിയായോ ചെരിഞ്ഞ രീതിയിലോ മണ്ണെടുത്ത് സംരക്ഷണം ഉറപ്പാക്കണം. ഇവിടെ മണ്ണിടിച്ച ഭാഗം ഉറപ്പിക്കാന് സോയില് നെയ്ലിംങ് ചെയ്തിരുന്നു. എന്നാല് ഇതേ രീതിയില് സോയില് നെയ്ലിംങ് ചെയ്ത വടകര മുക്കാളിയില് മണ്ണിടിഞ്ഞതിനെ തുടര്ന്ന് കുന്ന്യോറ മലയില് ഭിത്തി ഉറപ്പിക്കുന്ന പ്രവര്ത്തനം നിര്ത്തിവെക്കുകയായിരുന്നു.കഴിഞ്ഞ വര്ഷം മഴ രൂക്ഷമായ വേളയില് കുന്ന്യോറ മലയിലെ ഒട്ടെറെ കുടുംബങ്ങളെ സമീപത്തെ ഗുരുദേവ കോളേജിലെ ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
കുന്ന്യോറ മലയില് ഭൂമി ഏറ്റടെുത്താല് അവിടെ നിന്ന് റോഡ് നിര്മ്മാണത്തിനാവശ്യമായ മണ്ണും ലഭിക്കും. ആവശ്യത്തിന് മണ്ണ് ലഭ്യമല്ലാത്തതാണ് ദേശീയ പാത വികസനത്തിന് പ്രധാന തടസ്സം.
കുന്ന്യോറ മലയുടെ ഇരു വശത്തും ദേശീയ പാതയുടെ നിര്്മാണ പ്രവൃത്തി ഇനിയും പൂര്ത്തിയായിട്ടില്ല. കൂമന് തോട് റോഡ് മുറിച്ചു കടക്കുന്നിടത്ത് അണ്ടര്പാസ് നിര്മ്മിക്കുമെന്ന് എന്എച്ച്എഐ അധികൃതര് ഉറപ്പ് നല്കിയിട്ടുണ്ട്. എന്നാല് അണ്ടര്പാസിന്റെ പ്രവൃത്തിയൊന്നും നടന്നിട്ടില്ല. ഈ ഭാഗത്ത് സര്വ്വീസ് റോഡ് ടാര് ചെയ്യുന്ന പ്രവൃത്തി ഇപ്പോള് നടക്കുന്നുണ്ട്.
മൂന്ന് മാസത്തിനകം കുന്ന്യോറ മലയിലെ ബാക്കി സ്ഥലങ്ങള് കൂടി ഏറ്റെടുക്കുമെന്ന് അധികൃതര് ഉറപ്പ് നല്കിയതായിരുന്നു. എന്നാല് ഒരു വര്ഷമാകാറായിട്ടും ഇതിനുളള നടപടികള് ഒന്നുമായില്ല.-കെ.എം.സുമതി നഗരസഭ കൗണ്സിലര്.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (