സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 12 ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി.

ഏപ്രില്‍ മുതല്‍ വര്‍ധന നടപ്പാകും. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്തയും സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ക്ഷാമാശ്വാസവുമാണ് വര്‍ധിക്കുക.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ 690 രൂപ മുതല്‍ 3711 രൂപ വരെ വര്‍ധനയുണ്ടാകും. അടിസ്ഥാന ശമ്പളം അനുസരിച്ചുള്ള വര്‍ധനയാണിത്. സേവനകാലം കൂടുതലുള്ളവര്‍ക്ക് സ്‌കെയില്‍ ഓഫ് പേ അനുസരിച്ചുള്ള വര്‍ധനയുണ്ടാകും. പാര്‍ട്ടൈം അധ്യാപകര്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ധന ബാധകമാണ്.

Leave a Reply

Your email address will not be published.

Previous Story

വീണ്ടും മഴക്കാലമെത്തുന്നു, കുന്ന്യോറമല ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് സ്ഥലമുടമകള്‍

Next Story

സുരക്ഷയുടെ ബാലപാഠങ്ങൾ തേടി കുരുന്നുകൾ

Latest from Local News

കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റി ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു

കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ

പരിസ്ഥിതി സൗഹൃദ പ്രദേശമായി നാടിനെ മാറ്റിയെടുക്കണം: പാലക്കണ്ടി അബ്ദുൽ ലത്തീഫ്

അത്തോളി: ഭൂമിയും വായുവും മലീസമാക്കാതെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളായി നമ്മുടെ നാടിനെ മാറ്റിയെടുക്കാനുളള പ്രയത്നത്തിൽ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രവർത്തക

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർധനർക്ക് നൽകുന്ന ബലിപെരുന്നാൾ കിറ്റ് വിതരണം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ 26, 27, 28 വാർഡുകളിലെ ഹരിത കർമ്മ

നമ്പ്രത്ത്കര യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

നമ്പ്രത്ത്കര യു.പി സ്കൂളിൽ കീഴരിയൂർ കൃഷിഭവന്റെയും സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ