ഗർഭാവസ്ഥ രോഗാവസ്ഥയല്ല
ആശുപത്രിസമുച്ചയങ്ങളും ചികിത്സിക്കുവാനുള്ള വിദഗ്ദ്ധരും ഔഷധനിർമ്മാണശാലകളും പെരുകുകയല്ല വേണ്ടത്. ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള കുട്ടികൾ പിറക്കാൻ, ഗർഭസ്ഥശിശു രോഗിയാവുന്ന ഗർഭകാല പരിചരണരീതികൾ മാറണം. പഴഞ്ചൻരീതികളെന്നു മുദ്രകുത്തി മാറ്റിനിർത്തിയ പരമ്പരാഗത ഗർഭകാല പരിചരണ രീതികളിലെ ശാസ്ത്രീയത മനസ്സിലാക്കാൻ ശ്രമിക്കണം. വരുംതലമുറയായി വളർന്നുവരേണ്ട കുഞ്ഞുങ്ങൾ രോഗികളായല്ല പിറക്കേണ്ടത്. പൂർണ്ണ ആരോഗ്യത്തോടെ പിറന്ന് സ്വയം പ്രതിരോധശേഷിയുള്ളവരാവണം. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നീതി കിട്ടേണ്ടത് മാതാവിൽനിന്നാണ്. അവർക്ക് ഗർഭകാലപരിചരണം ലഭിക്കേണ്ടത് ആരോഗ്യരംഗത്തുപ്രവർ ത്തിക്കുന്നവരിൽ നിന്നാണ്. ഗർഭാവസ്ഥ രോഗാവസ്ഥയല്ലെന്ന് തിരിച്ചറിയണം.