മുന്നര വയസ്സ് പ്രായമുള്ള ബാലികയെ ലൈഗികമായി പീഡിപ്പിച്ച അശ്വിൻ എന്ന തമ്പുരു, വയസ്സ്. 31 എന്നയാളെയാണ് രണ്ടുദിവസത്തെ നിരന്തരമായ ശ്രമത്തിനൊടുവിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പായക്കോട് കൈപ്പുറം എന്ന സ്ഥലത്ത് വെച്ച് ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ ദിനേശ് ടി പി യും സംഘവും ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ പ്രതി സംഭവത്തിനുശേഷം വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പോലീസ് ഇൻസ്പെക്ടറെ കൂടാതെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, എസ് സി പി ഒ ഗോകുൽ രാജ്, സി പി ഒ സുജേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
മുമ്പ് പോലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തതുൾപ്പടെ മറ്റു പല കേസ്സുകളിലും ഉൾപ്പെട്ടയാളാണ് അശ്വിൻ എന്ന തമ്പുരു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്
നടേരി :തെറ്റീകുന്ന് പിലാത്തോട്ടത്തിൽ ബാലൻ (ആർ.കെ.ബാലു – 50) അന്തരിച്ചു. പരേതനായ രാമോട്ടിയുടെയും കുഞ്ഞിപെണ്ണിൻ്റെയും മകനാണ്. സഹോദരങ്ങൾ: രാമൻ കുട്ടി, ചന്ദ്രിക,
2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ, കായക്കൊടി
കോഴിക്കോട്: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.







