എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കേരള ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. അഡ്വ എൽ.ജി.ലിജീഷ് അധ്യക്ഷത വഹിച്ചു. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയ കേരള ടീമിലെ പ്രധാന താരം എന്ന നിലയിൽ കൊയിലാണ്ടിയ്ക്കാകെ അഭിമാനമാണ് രോഹൻ എന്ന് കെ.പി.സുധ പറഞ്ഞു. അനുമോദന സദസ്സിനെ തുടർന്ന് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ അജിത്, കൗൺസിലർമാരായ എ.അസീസ്, ലളിത, ടി.കെ. ചന്ദ്രൻ മാസ്റ്റർ, വായനാരി വിനോദ്, വി.കെ ജയൻ എന്നിവർ സംസാരിച്ചു. എ.പി. സുധീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.കെ മനോജ് നന്ദി പറഞ്ഞു.