കോഴിക്കോട്: അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥ പിൻവലിച്ചതിന്റെ 48-ാം വിജയദിന വാർഷികം കൊണ്ടാടി. കോഴിക്കോട് ക്ഷേത്രസംരക്ഷണ സമിതി ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എം.ചെക്കുട്ടി
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകൻ വടകര അധ്യക്ഷനായി.
ജനറൽ സെക്രട്ടറി പി.പ്രേമൻ സംസാരിച്ചു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികാചരണത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.
