കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് (5 വർഷത്തിൽ കൂടുതലായി പ്രമേഹ രോഗമുള്ളവരുടെ നേത്ര പരിശോധന) 2025 ഏപ്രിൽ 8ന് ചൊവ്വാഴ്ച താലൂക്ക് ആശുപത്രി കൊയിലാണ്ടി കണ്ണ് ഒ.പി.യിൽ നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. (ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്)
7560890322,8848388917 വിളിക്കേണ്ട സമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ രണ്ട് മണിവരെ. രജിസ്റ്റർ ചെയ്തവർ രാവിലെ 8:30ന് ആശുപത്രിയിൽ എത്തി കണ്ണ് ഒപിയിൽ നിന്നും ടോക്കൺ എടുക്കേണ്ടതാണ്. കണ്ണിൽ മരുന്ന് ഒഴിച്ച് പരിശോധിക്കേണ്ടതിനാൽ രോഗിയുടെ കൂടെ ഒരാൾ നിർബന്ധമായും ഉണ്ടായിരിക്കണം.