പേരാമ്പ്ര: കൂത്താളി എ യു പി സ്കൂളും കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻഡർ വികസന വിഭാഗവും സംയുക്തമായി ഫയർ സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു. നാല്പതോളം കൊച്ചു മിടുക്കരും അധ്യാപകരും കുടുംബശ്രീ പ്രവർത്തകരുമാണ് ഇന്ന് ഉച്ചയോടെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ എത്തിയത്. സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സ്വയം രക്ഷയുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചുകൊടുത്തു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ .കെ ഗിരീശൻ, എസ്. അശ്വിൻ എന്നിവർ വിവിധതരം രക്ഷാപ്രവർത്തന ഉപകരണങ്ങൾ പരിചയപ്പെടുത്തി കൊടുക്കുകയും ഫയർ എൻജിന്റെ പ്രവർത്തനങ്ങൾ പ്രയോഗികമായി പ്രദർശിപ്പിക്കുകയും ചെയ്തു. സിഡിഎസ് കോഡിനേറ്റർ ശ്രീഷ്മ, സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശൻ എന്നിവർ നേതൃത്വം നൽകി.
