ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻറിന് മുമ്പിൽ ധർണ്ണ നടത്തി്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസക്കാലത്തിലധികമായി സെക്രട്ടേറിയറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻ്ററിന് മുമ്പിൽ ധർണ്ണ നടത്തി. ഡി.സി.സി. ജന: സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. എക്സിക്യൂട്ടീവ് അംഗം ടി.കെ. അബ്ദുൾ ഗഫൂർ, മുരളി ബേപ്പൂർ, എൻ.ബ്രിജേഷ് എന്നിവർ സംസാരിച്ചു. കെ.കെ. സുരേഷ്, ടി.പുരുഷു, വി.ജയപ്രകാശ്, രാജേഷ് അച്ചാറമ്പത്ത്, പി.പി.കൃഷ്ണൻ, എ.എം. അനിൽകുമാർ, ടി.രാജലക്ഷ്മി ടീച്ചർ, കെ.സി. ബാബു, മലയിൽ ഗീത, കെ. റാണേഷ്, എൻ.ബ്രിജേഷ്, രാജേഷ് അടമ്പാട്ട്, പി.സി. അബ്ദുൾ മജീദ്, എം. ഷെറി, സി.ട്ടി. ഹാരിസ്, ടി. ഷഫ്നാസ് അലി, പി. രജനി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.