അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസ് നടത്തി

അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലീഗൽ അവയർനസ് പ്രോഗ്രാം ‘കുട്ടികളും കുടുംബവും’ ബോധവത്ക്കരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. അഡ്വ:പ്രിൻസി ക്ലാസെടുന്നു. സ്ഥിരം സമിതി അംഗങ്ങളായ സുനീഷ് നടുവിലയിൽ, എ.എം.സരിത വാർഡ് മെമ്പർ രേഖവെള്ളത്തോട്ടത്തിൽ ലീഗൽ സർവീസ് വോളൻ്റിയർ ഉഷ എന്നിവർ സംസാരിച്ചു. വികസന സമിതി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ സി.കെ. സബിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.