ആശാവർക്കർമാർ മാർച്ചും ധർണ്ണയും നടത്തി

ആശാവർക്കർമാരെ തൊഴിലാളികളായി കേന്ദ്ര സർക്കാർ അംഗീകരിക്കുക,മിനിമം വേതനം 26000 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ആശ വർക്കേഴ്സ് ഫെഡറേഷൻ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുമ്പിലേക്ക് ആശ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ പ്രസിഡൻ്റ് അജിതvk അധ്യക്ഷയായി. കർഷക സംഘം ഏരിയാ കമ്മറ്റി അംഗം പി ചന്ദ്രശേഖരൻ, യൂണിയൻ ഏരിയാ സെക്രട്ടറി സുനിത പടിഞ്ഞാറയിൽ, ജോ: സെക്രട്ടറി സ്വർണ്ണ കീഴരിയൂർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.