കഞ്ചാവു കേസ്സിൽ 3 പേർ പിടിയിൽ

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡും ബാലുശ്ശേരി പോലീസും ചേർന്ന് ഇന്ന് ഉച്ചക്ക് കിനാലൂർ എന്ന സ്ഥലത്ത് വച്ചാണ് കഞ്ചാവുമായി കിനാലൂർ സ്വദേശി കുന്നുമ്മൽ റഫ്‌നാദ് നെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈയ്യിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 18ഗ്രാം കഞ്ചാവും 37080 രൂപയും പോലീസ് പിടിച്ചെടുത്തു

കൂടാതെ കിനാലൂർ സ്വദേശികളായ എച്ചിങ്ങാ പൊയിൽ അർഷാദ് ഹുസൈൻ വയസ്സ് 31, കുമ്പടാം പൊയിൽ മുഹമ്മദ് റംഷിദ് , വ : 31
എന്നിവരെയും ബാലുശ്ശേരി എസ് ഐ സുജിലേഷും സംഘവും പിടികൂടി . പ്രതികൾ എല്ലാവരും തന്നെ മുമ്പ് കഞ്ചാവ് കേസിലെ പ്രതികളാണ്.
നിരവധി കേസ്സുകളിൽ ഉൾപ്പെട്ട അർഷാദ് കാപ്പ പ്രകാരം മുമ്പ് നാടുകടത്ത പെട്ട ആളുമാണ്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ സത്യജിത്ത് എസ് സി പി ഓ സമീർ, സി പി ഒ അഭിഷ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.

കഞ്ചാവും മറ്റു ലഹരി വസ്തുക്കൾക്കും എതിരായി റെയ്ഡുൾപ്പടെ ശക്തമായ പ്രവർത്തനങ്ങളുമായി ബാലുശ്ശേരി പോലീസ് തുടർ ദിവസങ്ങളിലും മുന്നോട്ട് പോകുമെന്ന് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ ദിനേശ് ടി പി അറിയിച്ചു.

Leave a Reply

Your email address will not be published.