തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന പുലപ്രകുന്നിൽ ഉള്ള 220 കെവി ലൈൻ കടന്നുപോകുന്ന 158-ആം നമ്പർ ടവർ വൻ സുരക്ഷാ ഭീഷണിയിലാണുള്ളത് ഇക്കാര്യത്തിൽ കെഎസ്ഇബി നടപടി സ്വീകരിക്കുന്നില്ല. മണ്ണു ഖനനം ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നിയമവ്യവസ്ഥയും പാലിക്കാതെയാണ് പുലപ്രകുന്നിൽ നിന്നും വഗാഡ് കമ്പനി മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉണ്ടാകുമെന്ന പ്രദേശവാസികൾക്കുള്ള ആശങ്ക ദൂരീകരിക്കൻ അധികൃതർ തയാറാവുന്നുമില്ല.

Leave a Reply

Your email address will not be published.