അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം

അത്തോളിഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഒ.പി കാത്തിരിപ്പു കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീബ രാമചന്ദ്രൻ, എ.എം.സരിത, സുനീഷ് നടുവിലയിൽ, മെമ്പർമാരായ സന്ദീപ് കുമാർ, എ.എം. വേലായുധൻ, ഡോ. ബി. ബിനോയ്, സുനിൽ കൊളക്കാട്, ടി.പി. ഹമീദ്, എച്ച്ഐ രതീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.