‘മഹാകവി അക്കിത്തം’ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

 

മനുഷ്യ മനസ്സിനെ കോച്ചിവലിക്കുന്ന ആത്മചൈതന്യമാണ് അക്കിത്തം കവിതകൾ എന്ന് പ്രമുഖ എഴുത്തുകാരനും കലാനിരൂപകനുമായ ഡോ: എൻ.പി. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.കവിയുടെ ശക്തമായ പ്രതികരണത്തിൻ്റെ ആത്മഭാഷണങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ. എം.ശ്രീഹർഷൻ രചിച്ച് ബാലസാഹിതി പ്രകാശൻ പ്രസിദ്ധീകരിച്ച ‘മഹാകവി അക്കിത്തം ‘എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കിത്തത്തിന്റെ നൂറാം ജന്മദിനമായ മാർച്ച് 18 ന് അദ്ദേഹത്തിന്റെ വസതിയിൽ ആയിരുന്നു ചടങ്ങ്. മനുഷ്യൻ്റെ വേദനകളെ വേദാന്തമാക്കിയ കവിയായിരുന്നു മഹാകവി അക്കിത്തമെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രമുഖ സാഹിത്യകാരനും വിവർത്തകനുമായ ഡോ: ആർസു അഭിപ്രായപ്പെട്ടു. അക്കിത്തത്തിൻ്റെ പല പദങ്ങളും പ്രയോഗങ്ങളും മെഴിമാറ്റം നടത്താൻ പോലും സാധിക്കാത്ത വിധത്തിൽ ഭാഷയുടെ സൗകുമാര്യം നിറഞ്ഞതാണ്. കവിതയുടെ ആഴങ്ങളെ അടുത്തറിഞ്ഞ് അത് ആത്മാംശമാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ആധുനിക എഴുത്തുകാർ അക്കിത്തത്തിൽ നിന്നും പഠിക്കേണ്ട പാഠങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തമസ്സിനെ ചേർത്തു നിർത്തിക്കൊണ്ടു തന്നെ വെളിച്ചത്തെ കവിതയിലേക്ക് ആവാഹിക്കുകയായിരുന്നു അക്കിത്തം ചെയ്തതെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രശ്സ്ത നിരൂപകനും പ്രഭാഷകനുമായ ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. കവിയുടെ വിശാലമായ കാവ്യസപര്യയേയും സാംസ്കാരിക പ്രവർത്തനങ്ങളെയും സമഗ്രമായി മലയാളിക്ക് പരിചയപ്പെടുത്തുകയാണ് ശ്രീ എം. ശ്രീഹർഷൻ ചെയ്യുന്നതന്നെും അദ്ദേഹം പറഞ്ഞു.

അക്കിത്തത്തിൻ്റെ കവിതകളെ പുതിയ തലമുറ അറിയേണ്ടതും പഠിക്കേണ്ടതും കാലഘട്ടത്തിൻ്റെ അനിവാര്യതകൂടിയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡോ: ഗോപി പുതുക്കോട് അഭിപ്രായപ്പെട്ടു. ഒരായുസ്സു മുഴുവൻ കാവ്യകർമ്മത്തിലേർപ്പെടുകയും ധർമ്മത്തിലധിഷ്ഠിതമായി പ്രവർത്തിക്കുകയും ചെയ്ത ഒരു മഹാകവിയുടെ ജീവിതത്തിലൂടെയും കാവ്യലോകത്തിലൂടെയുമുള്ള തീർഥയാത്രയാണീ പുസ്തകെമെന്ന്  രചനാനുഭവം പങ്കിട്ടുകൊണ്ട് ഗ്രന്ഥകാരനായ എം.ശ്രീഹർഷൻ പറഞ്ഞു.

അക്കിത്തത്തിനുള്ള അക്ഷര ശ്രദ്ധാഞ്ജലിയായി കാവാലംശശികുമാർ തൻ്റെ കവിത അവതരിപ്പിച്ചു. ചടങ്ങിൽ എഴുത്തു കാരി ശ്രീമതി.കെ.രമ , മയിൽപ്പീലി മാനേജിംഗ് എഡിറ്റർ കെ.പി ബാബുരാജ്, എൻഹരീന്ദ്രൻ, കെ. യു. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. അക്കിത്തത്തിന്റെ മകൻ നാരായണൻ, ഡോ.എസ്. നാരായണൻ, പ്രമുഖ നാടകകാരൻ ശശി നാരായണൻ, എഴുത്തുകാരായ ശ്രീജിത്ത് മൂത്തേടത്ത്, സുനിത സുകുമാരൻ, പത്രപ്രവർത്തകയായ അനന്യ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

Next Story

തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Latest from Local News

കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..”   കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  

താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു

 കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.  കൈതപ്പൊയില്‍ പുതിയപുരയില്‍

ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ

കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.