കൊടുവള്ളി: കരുവൻപൊയിൽ ഗ്രാമദീപം ഗ്രന്ഥാലയം ലഹരി – മയക്കുമരുന്നിനെതിരെ പ്രതിരോധവുമായി രംഗത്ത്. പ്രദേശത്തെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഗ്രാമദീപം തീരുമാനിച്ചു. ഗ്രാമദീപം ഗ്രന്ഥാലയത്തിന്റെ വനിതാ കൂട്ടായ്മയായ വനിതാവേദിയും ലഹരി വിരുദ്ധ പോരാട്ടത്തിൽ സജീവമാകാൻ തീരുമാനിച്ചു.
വനിതാവേദി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന പ്രഥമ ബോധവത്കരണ പരിപാടിയായ ‘ലഹരിക്കെതിരെ വനിതാ പ്രതിരോധം’
കരുവൻപൊയിലിൽ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അംഗം എൻ.ടി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി എൻ.പി.റമീന അധ്യക്ഷയായി. യുവപ്രാസംഗിക ആര്യ പേരൂർ ക്ലാസെടുത്തു. ഗ്രാമദീപം പ്രസിഡന്റ് ടി.പി.അബ്ദുൾ മജീദ്, എം.സി.പ്രഭാകരൻ ,കെ.സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പ്രവർത്തന രേഖാ ചർച്ചയിൽ എം.പി.മിനി, സി.കെ.സഫ്‌ല, സുഹറ അബ്ദുറഹിമാൻ , റജുല മൻസൂർ എന്നിവർ പങ്കെടുത്തു.