ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ​ഗജേന്ദ്രനെയാണ്  വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിനാണ്  നടപടി.

ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു. ആനയുടെ പരിപാലനത്തിനായി കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെ ഉടമയ്ക്ക് വിട്ടു നൽകുകയും ചെയ്തു. 

സംഭവത്തിൽ നേരത്തെ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും വനം വകുപ്പ് അധികൃതർ കേസെടുത്തിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാൻ കലക്ടർ നിർദേശം നൽകിയത്.

Leave a Reply

Your email address will not be published.