സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു, റംസാന്‍ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ സഹായമായി നല്‍കിയത്. ബജറ്റ് വിഹിതം 205 കോടി രൂപയായിരുന്നു. ഇതിനു പുറമെയാണ് 284 കോടി രൂപ അധികമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ബജറ്റിന് പുറമെ തുക ലഭ്യമാക്കിയിരുന്നു. 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. എന്നാൽ, 391 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ ഇടിച്ച് പയ്യോളിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

Next Story

പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം; 30ന് കൊടിയേറും, ആറിന് കാളിയാട്ടം

Latest from Main News

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജനുവരി ഏഴ് മുതൽ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ഇന്ന് മുതൽ.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി ഏറെ രൂക്ഷമായത്.  ഇതിന്റെ

സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്

സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ‘സ്‌നേഹം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്കൂളുകളിൽ ആഴ്ചയിലുള്ള രണ്ട് സ്‌പോർട്‌സ് പിരീയഡ് പൂർണമായും കുട്ടികൾക്ക് കളിക്കാനായി

ഇന്നും നാളെയും സംസ്ഥാനത്ത് മ‍ഴക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു ഇന്നും നാളെയും (ജനുവരി 07, 08) കേരളത്തിന്റെ വിവിധയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.  ജനുവരി 10ന് പത്തനംതിട്ട,

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിക്ക് പുത്തൻ ഉണർവ് നൽകാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഗുഡ്‌വിൽ അംബാസഡറായി മോഹൻലാലിനെ നിയമിച്ച