കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായ കുട്ടംവള്ളി പ്രേമൻ്റെ വിയോഗത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ. ഊർജ്ജ്വസ്വലനായ ഒരു പ്രവർത്തകനെയാണ് സംഘടനക്ക് നഷ്ടപ്പെട്ടത്. പ്രേമൻ്റെ അപ്രതീക്ഷിതമായ വിയോഗം സംഘടനക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണന്ന് യോഗത്തിൽ അനുസ്മരിച്ചു. സി.കെ.ജിയിൽ ചേർന്ന കൊയിലാണ്ടി നിയോജക മണ്ഡലം അനുസ്മരണ യോഗത്തിൽ സെക്രട്ടറി പി.ബാബുരാജ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് പി. വത്സരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.കൃഷ്ണൻ, ജില്ലാ ജോയിൻ സെക്രട്ടറി ശിവദാസൻ വാഴയിൽ, പ്രേമൻ നൻമന, സോമൻ വായനാരി, സുരേഷ് ബാബു എടക്കുടി, ടി.അശോകൻ മാസ്റ്റർ, വള്ളി പരപ്പിൽ, വേണു പുതിയടത്ത്, സുരേഷ് കുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു.
Latest from Local News
എല്ലാ മതവിഭാഗങ്ങളും വളരെ പരിശുദ്ധിയോടെ കാണുന്ന വിവാഹ വേദികൾ വിവിധ ആഭാസങ്ങളും പേക്കൂത്തുകളും കൊണ്ട് മലീമസമാവുകയും പൊങ്ങച്ചവും ധൂർത്തും സ്ത്രീധനവും മുഖേന
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് അഡോൾസെൻ്റ് കൗൺസിൽ സെൽ വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാറി
ചേളന്നൂർ എഴേ ആറ് എടക്കണ്ടത്തിൽ താമസിക്കും മൂച്ചിലോട്ടുകണ്ടി ഗോപിനാഥ് എം കെ (60) അന്തരിച്ചു. (വിമുക്തഭടൻ), (കേരള ഫീഡ് ജീവനക്കാരൻ). പരേതനായ
അരിക്കുളം മാവട്ട് ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 27 കൊടിയേറും. ആറാട്ട് മഹോത്സവം 2025 ഡിസംബർ 26 മുതൽ
കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചരിത്രനേട്ടത്തിൻ്റെ നെറുകയിലാണ് അത്തോളി വേളൂർ ജി.എം യു.പി സ്കൂൾ. എൽ പി, യു പി