കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ‘ചീറ്റപ്പുലി’ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസായ ‘ചീറ്റപ്പുലി’ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ബസ് പിടിച്ചെടുത്തത്. 130 കേസുകളിൽ പ്രതിയായ 60 ൽ കൂടുതൽ തവണ പിഴയടച്ച ബസാണ് ഇത്. പിടിച്ചെടുത്ത ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ചീറ്റപ്പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ബസ് പിടിച്ചെടുത്ത ശേഷം മന്ത്രി ​ഗണേഷ്കുമാർ പ്രതികരിച്ചു.

വടകര ആർടിഒയിൽ റജിസ്റ്റർ ചെയ്ത ബസാണ് ചീറ്റപ്പുലി. പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. 130 കേസുകളാണ് മാസങ്ങളായി നിയമ ലംഘനം നടത്തിയതിന് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാൽ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തിയതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പിഴ പൂർണമായും അടച്ചാൽ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യ പ്രതികൾ പിടിയിൽ

Next Story

31-ാം വാർഡിലെ തച്ചംവെള്ളി കുളം നവീകരണം അനിശ്ചിതത്ത്വത്തിൽ

Latest from Local News

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ്; ഭവന, കാർഷിക, തൊഴിൽ മേഖലക്ക് മുൻഗണന

പാർപ്പിട നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 97492246 രൂപ വരവും 95714577 രൂപ ചെലവും പ്രതീക്ഷിക്കുന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

ലോക കവിതാദിനത്തിൽ കൊയിലാണ്ടിയിൽ കവിയരങ്ങും ആസ്വാദകക്കൂട്ടായ്മയും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ലോക കവിതാദിനത്തിൽ മാർച്ച് 21 വെള്ളിയാഴ്ച വായനക്കോലായ കവിയരങ്ങും കാവ്യാസ്വാദകരുടെ ഒത്തുചേരലും സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നടേലക്കണ്ടി റോഡിലെ മലയാളീസ് ഊട്ടുപുരയിൽ

എഫ് .എസ്. ഇ .ടി.ഒ യുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാൻ, ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ് .എസ്. ഇ .ടി.ഒ യുടെ ആഭിമുഖ്യത്തിൽ തിക്കോടി പെരുമാൾ

സ്റ്റീൽ മോതിരം കൈവിരലിൽ കുടുങ്ങി; അഗ്നിരക്ഷാസേന അറുത്ത് മാറ്റി

കൊയിലാണ്ടി: സ്റ്റീൽ മോതിരം കൈവിരലിൽ കുടുങ്ങിയത് അഗ്നി രക്ഷാ സേന മുറിച്ചുമാറ്റി. ചൊവാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് നടുവണ്ണൂർ സ്വദേശി വൈശാഖ്

മോറിസ് കോളേജിൽ ആൻ്റി ഡ്രഗ് സെൽ രൂപീകരിച്ചു

കേരളത്തിൻ്റെ ഗൃഹാന്തരീക്ഷവും സാമൂഹികന്തരീക്ഷവും അപകടത്തിലാക്കി ഭയാനകമാം വിധം വ്യാപിക്കുന്ന മദ്യ-മയക്കുമരുന്നു ലഹരിക്കെതിരെ പ്രവർത്തിക്കുന്നതിനായി രൂപീകരിച്ച, മോറിസ് കോളേജ് ആൻ്റി ഡ്രഗ് സെല്ലിൻ്റെ