വയനാട് ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള അവസാന 2 ബി അന്തിമപട്ടികയും പ്രസിദ്ധീകരിച്ചു. ആകെ 73 വീടുകൾ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നോ ഗോ സോണിന് 50 മീറ്റർ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. വാർഡ് പത്തിൽ 19, പതിനൊന്നിൽ 38, പന്ത്രണ്ടിൽ 16 വീടുകളും ഉണ്ട്.
238 അപ്പീൽ ലഭിച്ചെങ്കിലും മൂന്നെണ്ണം മാത്രമാണ് അംഗീകരിച്ചത്. ആശാവർക്കറായ ഷൈജയെയും പന്ത്രണ്ടാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 3 ലിസ്റ്റുകളിലും ആയി ആകെ ഗുണഭോക്താക്കളുടെ എണ്ണം 417 ആയി ഉയർന്നിട്ടുണ്ട്.