കൊയിലാണ്ടി: ഡൽഹിയിലേക്കുള്ള മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ്.നന്തി വഴി തീവണ്ടി കടന്നു പോയപ്പോഴാണ് കല്ലേറ് ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 6:30നായിരുന്നു സംഭവം. കല്ലേറിൽ ഒരു തീവണ്ടി യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. വെള്ള ഷർട്ടും,മുണ്ടും ധരിച്ച ഒരാളാണ് കല്ലെറിഞ്ഞതെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. ഈ ഭാഗത്ത് ചൊവ്വാഴ്ച റെയിൽവേ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.മദ്യലഹരിയിൽ ആയിരിക്കാം തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് പോലീസ് അനുമാനിക്കുന്നത്.
റെയിൽവേ പാളത്തിൽ ഇരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവെ പോലിസ് അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ
കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം
മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ