രാമല്ലൂർ ഗവ.എൽ.പി.സ്കൂൾ പഠനോത്സവം 2025 ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു .പി.ടി.എ പ്രസിഡണ്ട് എൻ.കെ. സ്വപ്നേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രാമചന്ദ്രൻ പി, എഴുത്തുകാരൻ സുഹാസ് , പുഷ്പ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ്റെ പ്രകാശനം രാജീവൻ നിർവഹിച്ചു .ഫാത്തിമനുസ്റ സ്വാഗതവും അജ്‌വ മറിയം നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.
