കൊയിലാണ്ടി വ്യാപാരസംഘടന കെ.എം.എയും കെ.വി.വി.ഇ.എസ് നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. കൊയിലാണ്ടി മാർക്കറ്റിനകത്തുള്ള ബിഗ്ബസാർ ഷോപ്പിൽ നടന്ന പരിപാടിയിൽ ആദ്യആഴ്ചയിലെ നറുക്കെടുപ്പ് വിജയി ശ്രീപുത്രന് ഇന്ത്യ ഗേറ്റ് റൈസ് സ്പോൺസർ ചെയ്ത വാഷിംഗ് മിഷ്യൻ ബിഗ് ബസാർ പാട്ണർ ഹമീദ് അതിയേരി കൈമാറി. കെ.കെ നിയാസ് ആദ്യക്ഷത വഹിച്ചു. കെ. ദിനേശൻ കെ വി നസീർ ഹമീദ് അതിയേരി നാസർ കിഡ്സ് ഗണേശൻ ടി പി ലത്തീഫ് അശോകൻ ആതിര ബാബു സുകന്യ ശ്രീപുത്രൻ എന്നിവർ സംസാരിച്ചു. അരുൺ കുമാർ സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
