വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ മതമാണ് കവിത എന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. ഗണിതത്തിന് വിശദീകരിക്കാൻ കഴിയാത്ത അനന്തതയെ കുറിച്ച് കവിത പറയുന്നുവെന്നും മനുഷ്യരാശി നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് കവിതയെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക്മെൻസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി കവിത പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് വിഭാഗത്തിൽ ബി ശ്രീനന്ദയും ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ആർ അനിവേദയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ക്ലബ്ബ് സംഘടിപ്പിച്ച അഖിലകേരള പ്രബന്ധരചന മത്സരത്തിന്റെ വിജയികൾക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു. ബാങ്ക് വിഭാഗത്തിൽ ശ്രീമതി അർച്ചന എസ് തങ്കവും കോളേജ് വിഭാഗത്തിൽ എ. അതുല്യയും വിജയികളായി. ശ്രീ വിൽസൺ സാമുവൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് സി ലാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി അർജുൻ സ്വാഗതവും യു ടി സുരേഷ് നന്ദിയും പറഞ്ഞു. ശേഷം ഗായകൻ നിധീഷ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും നടന്നു.
Latest from Local News
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.
തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00
ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി
എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി