പയ്യോളി: കഞ്ചാവുമായി ഇരിങ്ങൽ സ്വദേശിയായ യുവാവ് പിടിയിൽ. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ വീട്ടിൽ രജീഷ് (37) ആണ് പേരാമ്പ്ര എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ കോട്ടക്കുന്ന് ഭാഗത്ത് വെച്ചാണ് ഇയാൾ അറസ്റ്റിലായത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ അശ്വിൻകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പികെ സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പി ജെ ബേബി, ടി നൈജീഷ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി ദിനേശ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.