പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ്; ഭവന, കാർഷിക, തൊഴിൽ മേഖലക്ക് മുൻഗണന

പാർപ്പിട നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 97492246 രൂപ വരവും 95714577 രൂപ ചെലവും പ്രതീക്ഷിക്കുന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2025-26 ബഡ്‌ജറ്റ് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

പാർപ്പിടം, ആരോഗ്യ മേഖല, സ്വയം തൊഴിൽ സംരംഭങ്ങൾ, ശിശു ശാക്തീകരണം, യുവജനക്ഷേമം, കായിക വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് പ്രാധാന്യം.

പാർപ്പിട മേഖലയ്ക്ക് 1.049 കോടി, കാർഷിക മേഖലയ്ക്ക് മത്സ്യ മേഖല ഉൾപ്പെടെ 10 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 88.35 ലക്ഷം, ക്ഷീരവികസനം 38 ലക്ഷം, ശുചിത്വം 34.33 ലക്ഷം, വനിത വികസനം 36.22 ലക്ഷം, റോഡുകൾ 42 ലക്ഷം, പൊതു കെട്ടിട നിർമ്മാണങ്ങൾക്ക് 47.84 ലക്ഷം എന്നിങ്ങനെയാണ് നീക്കി വെച്ചിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റമാരായ ബിന്ദുരാജൻ അത്തോളി, സതി കിഴക്കയിൽ ചേമഞ്ചേരി, ഷീബ മലയിൽ ചെങ്ങോട്ടുകാവ്, എ.എം സുഗതൻ അരിക്കുളം, സി.കെ ശ്രീകുമാർ മൂടാടി , ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻമാരായ കെ. ജീവാനന്ദൻ , ബിന്ദു സോമൻ, അഭിനീഷ് അംഗങ്ങളായ എം.പി.മെയ്‌തീൻ കോയ, കെ ടി എം കോയ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.