കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യ പ്രതികൾ പിടിയിൽ

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യ പ്രതികൾ പിടിയിൽ.വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 

Leave a Reply

Your email address will not be published.