മുതുകുന്ന് മലയിലെ മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അരിക്കുളം പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതുകുന്ന് മലയില്‍ നടക്കുന്ന മണ്ണെടുപ്പ് അവസാനിപ്പിച്ച് മുതുകുന്ന് മലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ലോല പ്രദേശമായ മലയില്‍ നിന്നും യാതൊരുവിധ പഠനവും നടത്താതെ ജനങ്ങളെ ഭീതിയില്‍ നിര്‍ത്തി നടക്കുന്ന മണ്ണടുപ്പിന് എംഎല്‍എ യും പഞ്ചായത്ത് ഭരണ സമിതിയും ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വകക്ഷി യോഗത്തില്‍ മണ്ണെടുപ്പിന് സൗകര്യമൊരുക്കി കൊടുക്കാനുള്ള നിലപാടാണ് എംഎല്‍ എ സ്വീകരിച്ചത്. മറ്റൊരു മുണ്ടക്കൈയും ചൂരല്‍ മലയും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായും ജനകീയവുമായ പോരാട്ടത്തിലാണ് ബിജെപി. മുതുകുന്ന് മല കലക്ടര്‍ സന്ദര്‍ശിക്കണമെന്നും പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് നിയമ പോരാട്ടത്തിന് പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് എം.കെ രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപന്‍ കണ്ണമ്പത്ത്, എം.കെ ചന്ദ്രന്‍, മോഹനന്‍ ചാലിക്കര, മധു പുഴയരികത്ത്, പ്രസാദ് എടപ്പള്ളി, നാരായണന്‍, കെ.ബൈജു എന്നിവര്‍ സംസാരിച്ചു. കെ.കെ. മണികണ്ഠന്‍, ഏ.സി. ജിനേഷ്, വി.എം ശങ്കരന്‍, വി. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

19/03/2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Next Story

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത്‌ യു.പി. സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ശില്പശാല നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ