കേരളത്തിൻ്റെ ഗൃഹാന്തരീക്ഷവും സാമൂഹികന്തരീക്ഷവും അപകടത്തിലാക്കി ഭയാനകമാം വിധം വ്യാപിക്കുന്ന മദ്യ-മയക്കുമരുന്നു ലഹരിക്കെതിരെ പ്രവർത്തിക്കുന്നതിനായി രൂപീകരിച്ച, മോറിസ് കോളേജ് ആൻ്റി ഡ്രഗ് സെല്ലിൻ്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ നിർവഹിച്ചു. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻ്സ്പെക്ടർ ജിതിൻ വാസ് മുഖ്യാതിഥിയായിരുന്നു. ലഹരിയിലേക്ക് കുട്ടികളെ എത്തിക്കുന്ന ചതിക്കുഴികളെയും അതിൽ വീഴാതിരിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒറ്റക്കെട്ടായി ജാഗ്രതയോടെ നിലകൊള്ളേണ്ടതിൻ്റെ ആവശ്യകതയെയും സംബന്ധിച്ച് സിവിൽ പോലീസ് ഓഫീസർ ഷാനവാസ്, എക്സൈസ് ഓഫീസർ ബാബു എന്നിവർ ക്ലാസുകൾ എടുത്തു. കോളേജ് ഡയറക്ടർ ഡോ.അബ്ദുൽ ഗഫൂർ ആധ്യക്ഷം വഹിച്ച പരിപാടിയിൽ ചെമ്പ്ര റസിഡൻസ് അസോസിയഷൻ പ്രസിഡൻറ് ഡോ. സുരേഷ് കുമാർ പി ബി, കോളേജ് പിടിഎ പ്രസിഡൻ്റ് റഫീക്ക് എന്നിവർ ആശംസകൾ നേർന്നു. സെൽ കോ ഓർഡിനേറ്റർ ഹരിത ജി ആർ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ ഇമ്മാനുവൽ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.
മൂടാടി പാലക്കുളം രഞ്ജിത്ത് നിവാസിൽ ചിന്നമ്മു (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി എച്ച് രാമൻ മക്കൾ :മീരബായ് സി എച്ച്
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി
മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിൽ അടിക്കാടിനു തീ പിടിച്ചത്. റോഡ് സൈഡിൽ നിന്നും







