ജീവിതം തകർക്കല്ലേ, ലഹരി നുണയല്ലേ ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം. സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത് യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് സി.കെ ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം.എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി പോലീസിൻ്റെ ജില്ലാ കോ-ഓർഡിനേറ്റർ ഉമേഷ് നന്മണ്ട ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ കമ്മറ്റി സെക്രട്ടറി ദിലീപ് കെ.സി, ജില്ലാ കമ്മറ്റി അംഗം പി.കെ. അജയ് കുമാർ എന്നിവർ സംസാരിച്ചു. കെ.ടി.രാഘവൻ, കെ.ചന്ദ്രൻ, കോണിൽ സുരേഷ് ബാബു, കണ്ണോത്ത് മുരളി, സി.എം കേളപ്പൻ, ഇ.എം. നാരായണൻ, ആവണി അജിത എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ വിനോദ് ആതിര സ്വാഗതവും വി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി