ബേപ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്ന അഡ്വ.കെ. വിനോദ്കുമാർ അനുസ്മരണം നടത്തി

ബേപ്പൂർ: പ്രമുഖ അഭിഭാഷകനും ബേപ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ. വിനോദ് കുമാറിൻ്റെ രണ്ടാം അനുസ്മരണ സമ്മേളനം ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറി എം.പി. ബിബിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.പി. പത്മനാഭൻ, ടി.കെ അബ്ദുൾ ഗഫൂർ, കെ. ഉദയകുമാർ, ആഷിഖ് പിലാക്കൽ, ഷൈനി സി.ബി തുടങ്ങിയവർ അനുസ്മരണം നടത്തി. മുരളി ബേപ്പൂർ സ്വാഗതവും എൻ.ബ്രിജേഷ് നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലയിൽ മികവു തെളിയിച്ച യുപി. സാബിറ, ദിബിൻ ദേവ്, ഡോ. സുധീഷ്ണ, ദേവപ്രിയ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.