യംഗ്സ്റ്റേർസ് സോഷ്യൽ എജ്യുക്കേഷണൽ ചാരിറ്റബൾ ട്രസ്റ്റ് നരക്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം നരക്കോട് സെൻ്ററിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ ആർട്ടിസ്റ്റ് ശിവാസ് നടേരി (ശിവാനന്ദൻമാസ്റ്റർ) നിർവ്വഹിച്ചു. വിജയൻ ലാർവ്വ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എൻ.എം ദാമോദരൻ, ഇ.അശോകൻ, കെ.എം.എ അസീസ്, കെ.എം ബാലൻ, വി.സി ബിനീഷ്, അഡ്വ:എൻ. കെ വേണുഗോപാലൻ, സൂരജ് മാസ്റ്റർ എന്നിവർ ആശംസ നേർന്നു. വി.പി ശിവദാസൻ സ്വാഗതവും എം.കെ പവിത്രൻ നന്ദിയും പറഞ്ഞു. 21 പ്രഗൽഭരായ ചിത്രകാരൻമാരാണ് ഈ പരിപാടിക്ക് ചിത്രം വരച്ചത്. അവരുടെ സാന്നിധ്യം ഉറപ്പുവരുത്താൻ കഴിഞ്ഞത് പരിപാടിയുടെ വിജയത്തിൻ്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. തുടർന്ന് നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികളും നടന്നു.
ട്രസ്റ്റ് ചെയർമാൻ ജിതിൻ അശോകൻ, കെ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, പി.കെ രാഘവൻ മാസ്റ്റർ, കെ.കെ സുധിഷ് കുമാർ, വിനോദൻ ഒ.കെ, വിനോദൻ സുരഭി, രതീശൻ പി.പി പി.എം സദാനന്ദൻ, കെ.കെ ഗംഗാധരൻ, പി. റഷീദ് മാസ്റ്റർ, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.