സ്കൂൾ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് സ്കൂൾ ഇന്നോവേഷൻ മാരത്തോൺ (എസ്. ഐ.എം). ഈ പദ്ധതിയുടെ ഒന്നാംഘട്ടമായ ഐഡിയ സബ്മിറ്റിൽ പേരാമ്പ്ര ഉപജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് വൃന്ദാവനം എയുപി സ്കൂൾ. ഹൈദരാബാദ് ഗുരുനാനാഥ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേന്ദ്രമാക്കി നടത്തിയ പ്രൊജക്റ്റ് അവതരണത്തിൽ വൃന്ദാവനം എ.യു.പി സ്കൂൾ വിദ്യാർത്ഥികളായ പ്രിയദർശൻ എൻ.കെ, സഞ്ജയ് കൃഷ്ണ എന്നിവരാണ് പങ്കെടുത്തത്. രാജ്യത്തെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വന്ന 104000 ആശയങ്ങളിൽ നിന്ന് 1540 സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Latest from Local News
യംഗ്സ്റ്റേർസ് സോഷ്യൽ എജ്യുക്കേഷണൽ ചാരിറ്റബൾ ട്രസ്റ്റ് നരക്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം നരക്കോട് സെൻ്ററിൽ വെച്ച് നടന്നു.
കൊല്ലം: എസ്.എന്.ഡി.പി കോളേജില് പഠിച്ച മിക്കവര്ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്നങ്ങള് സ്വന്തം പ്രശ്നമായിക്കണ്ട്
തെറ്റീകുന്ന് – മീവർകണ്ടി ദേവി (74) അന്തരിച്ചു. ഭർത്താവ് ബാലൻ. മക്കൾ സജീവൻ, സത്യനാഥൻ, സന്ധ്യലത. മരുമക്കൾ, പ്രിയ, ശശി കുമുള്ളി.
നന്തി ബസാർ: 20ാം മൈൽസിൽ, മൊടന്തി വയൽ കുനി (അയ്യപ്പാസ്) ദേവി (77) അന്തരിച്ചു. ഭർത്താവ് പരേതനായ അയ്യപ്പൻ. മക്കൾ പ്രേംരാജ്
കൊയിലാണ്ടി: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാലീഗ് ക്രിക്കറ്റ് പ്ലെയറുമായിരുന്ന മനേഷ് കുമാറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ഹാർഡ് ബോൾ ക്രിക്കറ്റ്