നടുവണ്ണൂർ : കാവിൽ എ.എം.എൽ.പി സ്കൂളിലെ എം.ഡി.എം.എസ് മുഖേന ലഭിച്ച കിച്ചൻ കം സ്റ്റോറും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഷൈമ അധ്യക്ഷയായി. ഈ വർഷം നാലാം ക്ലാസ്സിൽ നിന്ന് പിരിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ സ്കൂളിനുള്ള സ്നേഹോപഹാരം പഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റുവാങ്ങി.
എൽ.കെ.ജി, യു.കെ.ജി, പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് മെമ്പർ എം കെ ജലീൽ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. സുധീഷ്, സ്കൂൾ മാനേജർ റഹീസ് നല്ലൂർ, പി.ടി എ പ്രസിഡൻ്റ് ഫാത്തിമത്ത് സഫ്റ, എൻ. ഇബ്രാഹിം കുട്ടി ഹാജി, കെ.ടി.കെ. റഷീദ്, കെ.പി. സത്യൻ, പി.എൻ.അഫ്സൽ, പി.സി.ഹരിപ്രിയ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പ്രമീള നാഗത്തിങ്കൽ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി.കെ.അഷറഫ് നന്ദിയും പറഞ്ഞു. ശേഷം മധുരപലഹാര വിതരണവും നടത്തി.