മൂന്നുവർഷം മുമ്പ് രൂപീകൃതമായ സേവാഭാരതി മേപ്പയൂർ യൂണിറ്റ് പാലിയേറ്റീവ് പ്രവർത്തനരംഗത്തേക്ക് കടക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18 ചൊവ്വാഴ്ച കാലത്ത് സംപൂജ്യ സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഏ പി അബ്ദുല്ലക്കുട്ടി (ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ) ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നടന്നു.
സമഗ്ര മേഖലയിലും അഭിവൃദ്ധി പ്രാപിച്ച പരം വൈഭവ ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നാണ് സേവാഭാരതി. ചടങ്ങിൽ സുരേഷ് മാതൃകൃപ സ്വാഗതം പറഞ്ഞു. ശ്രീ ഗംഗാധരൻ ടി കെ പ്രസിഡൻ്റ് സേവാഭാരതി മേപ്പയൂർ അധ്യക്ഷ ഭാഷണം നടത്തി. മോഹനൻ ജില്ലാ ജനറൽ സെക്രട്ടറി സേവാഭാരതി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ചുകൊണ്ട് ഡോ. പി മുഹമ്മദ്, പ്രൊഫ. അനിൽ (എം.എം.സി ഹോസ്പിറ്റൽ) സന്ദീപ് ലാൽ (എം.എം.സി ഹോസ്പിറ്റൽ), കെ പ്രമോദ്, സി അജിത് കുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ആയാടത്തിൽ നന്ദി പറഞ്ഞു.