താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടു

പുതുപ്പാടി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കാണാതായത്. പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുവായ യുവാവിനെയും ഇതേ ദിവസം കാണാതായി. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ പതിനാലാം തീയതി തൃശ്ശൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കാൻ ഇരുവരും എത്തി. രേഖകൾ ഇല്ലാത്തതിനാൽ മുറി നൽകാതിരുന്ന ലോഡ്ജ് ജീവനക്കാർ, കാര്യമറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. തൃശ്ശൂരിൽ നിന്നും മുങ്ങിയ ഇരുവരെയും സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് ഇന്ന് പുലർച്ചെ ഇരുവരെയും ബെം​ഗളൂരുവിൽ കണ്ടെത്തിയതായി കർണാടക പോലീസ് അറിയിച്ചത്.

താമരശ്ശേരി പോലീസ് ബെം​ഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ബന്ധുവായ യുവാവ് നേരത്തെയും പെൺകുട്ടിയുമായി യാത്ര നടത്തുകയും സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് 13 കാരിയെയും കൂട്ടി യുവാവ് വീണ്ടും നാടുവിട്ടത്. ഇരുവരെയും അന്വേഷണസംഘം ഉടൻ താമരശ്ശേരിയിൽ എത്തിക്കും

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌.ഐ.ആര്‍ പുറത്ത്

Next Story

നന്തി ബസാർ 20ാം മൈൽസിൽ, മൊടന്തി വയൽ കുനി (അയ്യപ്പാസ്) ദേവി അന്തരിച്ചു

Latest from Main News

സംസ്ഥാനമാകെ യു ഡി എഫ് തരംഗം,തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്യുഗ്ര വിജയം നേടും-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ചേമഞ്ചേരി: കേരളമാകെ യു ഡി എപ് തരംഗം ആഞ്ഞുവീശുകയാണെന്നും,യു ഡി എഫ് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍

വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി

അഘോനി ബോറ കൃഷി ചെയ്തു മറിയം ഉമ്മ

  എഴുപത്തിയാറാം വയസ്സിലും നെല്‍കൃഷിയോട് അടങ്ങാത്ത ആവേശവുമായി നടേരി കാവുംവട്ടം കുപ്പേരി മറിയം ഉമ്മ. രണ്ടര ഏക്രയോളം വരുന്ന നെല്‍പ്പാടത്ത് ഇതിനകം

നടിയെ അക്രമിച്ച കേസ് ; ആറ് പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന്