കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന പരിപാടി യൂനുസ് റഹ്മാനി റംസാൻ സന്ദേശം നൽകി. കെ.കെ നിയാസ് ആദ്യക്ഷത വഹിച്ചു. കെ.കെ ഗോപാലകൃഷ്ണൻ സൗമിനി മോഹൻ ദാസ്, കെ.എം രാജീവൻ, പി.കെ മനീഷ്, പി.കെ ഷുഹൈബ്, കെ ദിനേശൻ, പി ചന്ദ്രൻ, പി കെ റിയാസ് എന്നിവർ സംസാരിച്ചു. കെ പി രാജേഷ് സ്വാഗതവും ടിപി സഹീർ നന്ദിയും പറഞ്ഞു.
