കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ സ്ഥാപനങ്ങളിലെയും തദ്ദേശ വകുപ്പിലെയും കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതികൾ തെളിവു സഹിതം അറിയിക്കാനുള്ള ക്രീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പിൽ അഴിമതി ഇല്ലാതാക്കാനുള്ള ഒരു ചുവടുവെപ്പാണിത്. അഴിമതിയുമായി ബന്ധപ്പെട്ട ഏത് പരാതിയും പൊതുവാട്ട്സാപ്പ് നമ്പറായ 807 806 60 60 ൽ പൊതുജനങ്ങൾക്ക് അറിയിക്കാം, നടപടി ഉറപ്പാണ്. 807 806 60 60 ലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാന് പ്രിന്സിപ്പല് ഡയറക്ടറുടെ ഓഫീസിൽ പ്രത്യേക സെല് രൂപീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടർ ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനവും പ്രവര്ത്തിക്കും. ലഭിക്കുന്ന പരാതികള് സമയ ബന്ധിതമായി തീര്പ്പാക്കുന്നതിനും പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പരിഷ്കരിച്ച പുതിയ വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പരിഷ്കരിച്ച വെബ്സൈറ്റിന്റെ (https://lsgd.kerala.gov.in) ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.