കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്‍റെ പിതാവിനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കാവിൽ എ.എം.എൽ.പി സ്കൂളിലെ കിച്ചൻ കം സ്റ്റോറും ഉദ്ഘാടനം ചെയ്തു

Next Story

ദേശീയതലത്തിൽ തിളങ്ങി വൃന്ദാവനം എ.യു.പി സ്കൂൾ

Latest from Main News

ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം

ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായ എല്‍.ഇ.ഡി പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍

യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

കേരളത്തിൽ ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ ഈ മാസം ചൂട് കുത്തനെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ലഭിക്കേണ്ട മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജിയുമായി പ്രതി അഫാൻ്റെ പിതാവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജിയുമായി പ്രതി അഫാൻ്റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട്

പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി. ഒരു മാസത്തേക്ക് കൂടി സമയം അനുവദിച്ചതോടെ