വനം വകുപ്പ് കർഷകരുടെ ശത്രുക്കളായ് മാറുന്നു: ബിഷപ്പ് – മാർ റെമിജിയോസ് ഇഞ്ചനാനിയൽ

പേരാമ്പ്ര: മുമ്പെങ്ങുമില്ലാത്ത വിധം വന്യജീവികളുടെ അക്രമണം ദുസ്സഹവും ഭീതിജനകവുമായിരിക്കുന്ന സാഹചര്യത്തിലും വനാതിർത്തികളിൽ താമസിക്കുന്ന കർഷകരോട് വനം വകുപ്പ് കാണിക്കുന്നത് കാട്ടു നീതിയാണെന്നും അവർ കർഷകരുടെ ശത്രുക്കളായി മാറിയെന്നും ഇൻഫാം ദേശീയ രക്ഷാധികാരി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ “ജീവിക്കണം വന്യമൃഗങ്ങളെ അതിജീവിക്കണം” എന്ന പേരിൽ മുതുകാട്ടിൽ വച്ചു നട ന്ന കർഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗിയായിപ്പോയ കാർഷിക മേഖലയ്ക്ക് നൽകാനുള്ള ഓക്സിജനാകുന്ന ഇത്തരം കർഷക കൂട്ടായ്മകളിലൂടെ മാത്രമെ ഈ ഘട്ടത്തെ അതിജീവിക്കാൻ കഴിയൂ അതോടൊപ്പം കപട പ്രകൃതി സ്നേഹികളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക വേദി പ്രസിഡൻ്റ് കെ.ജി.രാമനാരായണൻ അദ്ധ്യക്ഷനായി.
കർഷക സംഘം സംസ്ഥാന സമിതി അംഗവും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.പി.ചന്ദ്രി, ആർ.ജെ.ഡി.സംസ്ഥാന വൈസ് പ്രസിഡൻറും കിസാൻ ജനത മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന ഇ.പി.ദാമോദരൻ മാസ്റ്റർ, ഡി.സി.സി.ജനറൽ സിക്രട്ടറി മുനീർ എരവത്ത്, ബി.ജെ.പി.കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻറ് സി.ആർ.പ്രഫുൽ കൃഷ്ണ, വി – ഫാംസംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ:സുമിൻ. എസ്. നെടുങ്ങാടൻ, കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വൽസൻ എടക്കോടൻ എന്നിവർ സംസാരിച്ചു.
ആർ.ജെ.ഡി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.എൻ.പ്രേം ഭാസിൻ, എം.കെ.സതി, മഹിളാ ജനത ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി എന്നിവരും സന്നിഹിതരായിരുന്നു.
വർഗ്ഗീസ് കോലത്ത് വീട് സ്വാഗതവും വിജു ചെറുവത്തൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇഫ്താർ സൗഹൃദ സംഗമവും, അനുമോദന സദസ്സും നടത്തി

Next Story

പേരാമ്പ്രയിൽ എം.ഡി.എം.എയുമായി യുവാവും രണ്ട് യുവതികളും പിടിയിൽ

Latest from Local News

മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാലീഗ് ക്രിക്കറ്റ് പ്ലെയറുമായിരുന്ന മനേഷ് കുമാറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ഹാർഡ് ബോൾ ക്രിക്കറ്റ്

ദേശീയതലത്തിൽ തിളങ്ങി വൃന്ദാവനം എ.യു.പി സ്കൂൾ

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് സ്കൂൾ ഇന്നോവേഷൻ മാരത്തോൺ (എസ്. ഐ.എം). ഈ പദ്ധതിയുടെ ഒന്നാംഘട്ടമായ

കാവിൽ എ.എം.എൽ.പി സ്കൂളിലെ കിച്ചൻ കം സ്റ്റോറും ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ : കാവിൽ എ.എം.എൽ.പി സ്കൂളിലെ എം.ഡി.എം.എസ് മുഖേന ലഭിച്ച കിച്ചൻ കം സ്റ്റോറും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ

ആശാവർക്കർമാർ സിക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടകര ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി

ആശാവർക്കർമാർ സിക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളത്തെ ലഹരി മാഫിയകളുടെ കരാള ഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്