സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഇതു പത്താം തവണയാണ് റഹീം കേസ് മാറ്റിവെയ്ക്കുന്നത്. തുടര്‍ച്ചയായി കേസ് മാറ്റിവെയ്ക്കുന്ന സാഹചര്യത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് കേസ് മാറ്റിവെച്ചത്. റഹീം കേസ് ഇന്ന് സൗദി സമയം രാവിലെ 11 മണിക്കാണ് പരിഗണിച്ചത്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഏപ്രില്‍ 14 ന് സൗദി സമയം രാവിലെ 8:30 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.