പേരാമ്പ്രയിൽ എം.ഡി.എം.എയുമായി യുവാവും രണ്ട് യുവതികളും പിടിയിൽ

പേരാമ്പ്ര എം ഡി എം എ  യുമായി യുവാവും രണ്ട് യുവതികളും പിടിയിൽ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ്, ബാലുശ്ശേരി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയുടെ ഫലമായി പൂനൂർ 19 ൽ  വാടകയ്ക്ക് താമസിക്കുകയായിരുന്ന ജയ്സൽ, ചാന്ദിനി, രാധാ മേത്ത എന്നിവരെയാണ് രണ്ട് ഗ്രാമോളം എം.ഡി.എം.എയും തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സും മറ്റും പിടിച്ചെടുത്തത്.

ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ  വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂർ 19 ൽ വാടകക്ക് താമസിക്കുകയായിരുന്നു. ബാഗ്ലൂരിൽ നിന്നും വലിയ തോതിൽ എം.ഡി.എം.എ  എത്തിക്കുന്ന ആളാണ് ജൈസൽ. കൂടെയുള്ള സ്ത്രീകൾ വില്പനക്കാരായി പോകുന്നവരും ഒരാൾ  ജൈസലിൻ്റെ കാമുകിയും മറ്റേയാൾ സുഹൃത്തുമാണ്.

Leave a Reply

Your email address will not be published.