ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂളിൽ 26 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരൻ ചെറുവണ്ണൂർ സ്വദേശി ടി.പി ബാലകൃഷ്ണന് ചേമഞ്ചേരി പൗരാവലി ഒരുക്കുന്ന യാത്രയയപ്പ് ചടങ്ങിന് സ്വാഗതസംഘം രൂപീകരിച്ചു. രണ്ടാം വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കെ ശ്രീനിവാസൻ, എൻ പി ഷൈജു, മനോജ്, റെജിലേഷ്, വി ടി വിനോദ്, പി രാമചന്ദ്രൻ, സന്ദീപ് കുമാർ, രവീന്ദ്രൻ കീഴാത്തൂർ എന്നിവർ സംസാരിച്ചു. രാജേഷ് കുന്നുമ്മൽ ചെയർമാനായും മനോജ് കുമാർ കൺവീനറായും 40 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
